ബിസിനസ്സുകാർക്ക് മ്യൂച്ചൽ ഫണ്ട്സ് കൊണ്ട് എന്തൊക്കെ പ്രയോജനങ്ങൾ ഉണ്ട്?
“സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻസ്” നിങ്ങൾ കേട്ടിട്ടുണ്ടാവും അല്ലേ … പക്ഷേ അത് ബിസിനസ്സുകാർക്ക് പ്രയോജനപ്പെടണം എന്നില്ല. സ്ഥിരം വരുമാനമുള്ള ആളുകൾക്കാണ് SIP ഏറ്റവും നല്ലത്. എല്ലാമാസവും ഒരു നിശ്ചിത തീയതിയിൽ നിശ്ചിത തുക മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ആവുന്നത് സ്ഥിര വരുമാനം കൈപ്പറ്റുന്ന ജോലിക്കാർക്കാണ്.

വാർഷിക കണക്ക് നോക്കിയാൽ ഒരുപക്ഷേ ബിസിനസ്സുകാരൻ്റെ വരുമാനം ഒരു ശരാശരി ജോലിക്കാരന്റെ വരുമാനത്തേക്കാൾ കൂടുതൽ ആയിരിക്കാം. ഇവർക്ക് മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ ഏറ്റവും നല്ല ഉപകരണം Lumpsum ഇൻവെസ്റ്റ്മെന്റ് തന്നെയാണ്. നല്ല വരുമാനമുള്ള മാസങ്ങളിൽ അധികം ഇൻവെസ്റ്റ് ചെയ്യുക, വരുമാനം കുറഞ്ഞ മാസങ്ങളിൽ സ്കിപ്പ് ചെയ്യുക. നിങ്ങൾക്ക് കിട്ടുന്ന വരുമാനത്തിന്റെ 25 മുതൽ 30 ശതമാനം ഇൻവെസ്റ്റ് ചെയ്യാൻ ശ്രമിക്കുക.
മ്യൂച്ചൽ ഫണ്ട്സ് കൊണ്ട് ബിസിനസുകാർക്ക് വേറെ രണ്ട് പ്രയോജനങ്ങൾ കൂടിയുണ്ട്
1. ഇൻ്ററസ്റ്റ് ഇൻകം
2. ലോണിനുള്ള സാധ്യതകൾ
ഇൻ്ററസ്റ്റ് ഇൻകം
ബിസിനസുകാര് അവരുടെ കച്ചവടത്തിൽ മിച്ചം വരുന്ന രൂപ കറണ്ട് അക്കൗണ്ടിൽ തന്നെ സൂക്ഷിക്കാനാണ് ശ്രമിക്കുക. ഇതിൽ ചിലർ കറണ്ട് അക്കൗണ്ടിൽ തന്നെ ഫിക്സഡ് ഡെപ്പോസിറ്റ് ആയിട്ട് ഇടാനും ശ്രദ്ധിക്കാറുണ്ട്. മ്യൂച്ചൽ ഫണ്ട്സിൽ ഇത് കുറച്ചുകൂടി ഭംഗിയായിട്ട് പ്ലാൻ ചെയ്യാൻ പറ്റും. ഒരു ലിക്വിഡ് ഫണ്ട് അല്ലെങ്കിൽ ഒരു ഓവർ നൈറ്റ് ഫണ്ടിലോ ഈ തുക സൂക്ഷിക്കാവുന്നതാണ്. ഫിക്സഡ് ഡെപ്പോസിറ്റ് ആയിട്ട് താരതമ്യം ചെയ്യുമ്പോൾ മ്യൂച്ചൽ ഫണ്ട്സിന് ടാക്സ് അഡ്വാൻറ്റേജ് ഉണ്ട്.
മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ മാത്രമാണ് ടാക്സിന്റെ ലോഡ് വരിക. ഫിക്സഡ് ഡെപ്പോസിറ്റിൽ നമ്മൾ നേരത്തെ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ പെനാൽറ്റി ചാർജസ് ഈടാക്കാറുണ്ട് ഇത് മ്യൂച്ചൽ ഫണ്ടുകളിൽ ബാധകമല്ല.
ലോണിനുള്ള സാധ്യതകൾ
മ്യൂച്ചൽ ഫണ്ടുകൾ ശരിയായ ഒരു സമ്പത്ത് രീതി തന്നെയാണ്. മ്യൂച്വൽ ഫണ്ടിന്റെ സർട്ടിഫിക്കറ്റ് പണയം വെച്ച് ലോൺ എടുക്കാനായിട്ടുള്ള സാധ്യതകൾ ഉണ്ട്. ഇതിനെ “loans against mutual funds” എന്നാണ് വിളിക്കുന്നത്. ഇതിൻറെ പലിശ നിരക്ക് വളരെ കുറവാണ്, ഏകദേശം 7 മുതൽ 10% വരെ പ്രതിവർഷം. ഒരു വീട്/സ്ഥലം പണയം വയ്ക്കുമ്പോൾ സാധാരണ 70 മുതൽ 75% വരെയാണ് ഈട് ലഭിക്കുന്നത് എന്നാൽ മ്യൂച്ചൽ ഫണ്ടിന്റെ ഈട് 85 മുതൽ 90% വരെയാണ്.
നിങ്ങൾക്കൊരു സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ മ്യൂച്ചൽ ഫണ്ട് വിൽക്കുന്നതിന് പകരം അത് പണയം വെച്ച് ഒരു ലോണിന് അപേക്ഷിക്കുന്നതാണ്. മ്യൂച്ചൽ ഫണ്ട്സ് വിൽക്കാതിരുന്നത് കൊണ്ട് അതിൽ ടാക്സ് ബാധകമാകുന്നില്ല. പിന്നെ നിങ്ങൾ ശരിയായ ഒരു മ്യൂച്ചൽ ഫണ്ട് ആണ് തെരഞ്ഞെടുത്തിരുന്നെങ്കിൽ അതിൻറെ റിട്ടേൺസ് പോസിറ്റീവായി തുടരുകയും ചെയ്യും. നിങ്ങൾ എവിടെ നിന്ന് വാങ്ങിച്ച മ്യൂച്ചൽ ഫണ്ട് ആണെങ്കിൽ പോലും നിങ്ങളുടെ ബാങ്കിൽ ഈ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അവർ ലോൺ സാങ്ഷൻ ചെയ്യുന്നതാണ്.
