എന്തുകൊണ്ട് മ്യൂച്വൽ ഫണ്ടുകൾ ഡയറക്റ്റ് ഇക്വിറ്റി ഇന്വെസ്റ്റിങ്നേക്കാൾ പ്രയോജനകരമാകുന്നു ?
മ്യൂച്വൽ ഫണ്ടുകൾ നൂതനമായ ഒരു ആശയമാണ്, പക്ഷേ വളരെ പെട്ടെന്നു ഒരുപാട് പേരുടെ ശ്രദ്ധ പിടിച്ചു കഴിഞ്ഞു. ഇന്ന് സ്റ്റോക്ക് മാർക്കറ്റിനെ പറ്റി ഒരു ഐഡിയില്ലാത്തവർ പോലും മ്യൂച്വൽ ഫണ്ടുകളുടെ സഹായത്താൽ നിക്ഷേപകരായി മാറുന്നു. എന്നാൽ നിങ്ങൾക്കറിയാത്ത രണ്ടു പ്രയോജനങ്ങൾ മ്യൂച്വൽ ഫണ്ടുകൾക്കുണ്ട്.
1. ഡൈവേഴ്‌സിഫൈഡ് ഇൻവെസ്റ്റിംഗ്
2. റെഗുലർ റീബാലൻസിങ്
ഡൈവേഴ്‌സിഫിക്കേഷൻ എന്നാലെന്ത്?
ഒരു ശരാശരി നിക്ഷേപകന്റെ കയ്യിൽ ഉള്ള പണം പരിമിതമായതുകൊണ്ടു വിരലിലെണ്ണാൻ പറ്റാവുന്ന സ്റ്റോക്‌സാണ് വാങ്ങിക്കാൻ പറ്റുക. എന്നാൽ ഒരു മ്യൂച്വൽ ഫണ്ട് കമ്പനി 20 മുതൽ 30 സ്റ്റോക്കുകൾ ഒരേസമയത്തു വാങ്ങിച്ചുകൂട്ടുന്നു. ഇതിനെ ഒരു ബാസ്‌കറ്റ് ഇന്വെസ്റ്റിങ് എന്നുപറയുന്നു. ഇതുപോലെ വിവിധതരം കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്യുമ്പോൾ ഒരുപരിധിവരെ വലിയ നഷ്‌ടങ്ങൾ ഒഴിവാക്കാൻപറ്റുന്നു. നേരെമറിച്ച് ഒന്നോ രണ്ടോ സ്‌റ്റോക്‌സിൽ നിക്ഷേപിച്ച സാധാരണക്കാരന് നഷ്ടത്തിൻറ്റെ ആഘാതം കൂടുതലായിരിക്കും.
റെഗുലർ റീബാലൻസിങ് എന്നാലെന്ത്?
ഓഹരിയുടെ മൂല്യം കുറയുകയാണെങ്കിൽ ഒരു സാധാരണക്കാരൻ അത് വിറ്റു ഒഴിവാക്കുകയില്ല. നഷ്ടം വരുന്നതു ഇഷ്ടമില്ലാത്തതുകൊണ്ട് ഓഹരിയുടെ മൂല്യം കുറഞ്ഞാൽ നമ്മൾ വില കൂടുന്നവരെ കാത്തിരിക്കും. മ്യൂച്വൽ ഫണ്ട് കമ്പനികളാകട്ടെ ഏതെങ്കിലുമൊരു സ്റ്റോക്കിന്റ്റെ വില തുടർച്ചയായി വീഴുകയാണെങ്കിൽ അവർ ആ കമ്പനി വിറ്റുഒഴിവാക്കുന്നു. അതിനുപകരം നല്ല പെർഫോമൻസ് കാഴ്ചവെക്കുന്ന വേറെയൊരു കമ്പനിയുടെ സ്റ്റോക്ക് വാങ്ങിച്ചുകൂട്ടുന്നു — ഇതിനെ റീബാലൻസിങ് എന്നുപറയ്യുന്നു.
ഇനി നമുക്കെങ്ങാനും ഡൈവേഴ്‌സിഫിക്കേഷനും റീബാലൻസിങ്ങും ചെയ്യാൻ താല്പര്യമുണ്ടെങ്കിൽപ്പോലും അത് അത്ര പ്രായോഗികമല്ല. ഓരോ വാങ്ങിക്കൽ വിൽക്കൽ ഇടപാടുകൾക്ക് നിക്ഷേപകൻ സ്റ്റാമ്പ്ഡ്യൂട്ടി, ടാക്സ്, ട്രാൻസാക്ഷൻ ചാർജ്‌സ് പിന്നെ ബ്രോക്കറേജ്ഉം കൊടുക്കേണ്ടി വരുന്നു. മ്യൂച്വൽ ഫണ്ട് കമ്പനികളാകട്ടെ ഈ പറയുന്ന നികുതിയിൽനിന്നും ചാർജസിൽനിന്നൊരുപരിധിവരെ ഒഴിവാക്കപ്പെടുന്നു.
നമ്മൾ ഒരു ഡോക്ടറോ എൻജിനീയറോ ബിസിനെസ്സ്കാരനോ ഒക്കെയാണെങ്കിൽ എല്ലാദിവസവും മാർക്കറ്റ് നോക്കാൻ പറ്റണമെന്നില്ല, ഇങ്ങനത്തെ സന്ദർഭത്തിൽ മ്യൂച്വൽ ഫണ്ടുകൾതന്നെയാണ് നല്ലത്.
