മ്യൂച്ചൽ ഫണ്ട് ഇൻവെസ്റ്റ്മെന്റ് ഇരുപതാം വയസ്സിൽ തന്നെ തുടങ്ങേണ്ടതായിരുന്നു…..

ഇൻവെസ്റ്റ്മെന്റ് തുടങ്ങാൻ ഏറ്റവും നല്ല പ്രായം 20 വയസ്സ് തന്നെയാണ് കാരണം 50 വയസ്സ് വരെയെങ്കിലും ജോലി ചെയ്താൽ നല്ലൊരു തുക സമ്പത്തായി ഉണ്ടാക്കാൻ പറ്റുന്നു. വെറും 1000 രൂപ പ്രതിമാസം ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ അമ്പത് വയസ്സാകുമ്പോൾ 44 ലക്ഷത്തിൽ കുറയാതെയുള്ളൊരു സംഖ്യ നിങ്ങൾക്ക് ഫണ്ട് ബാലൻസ് ആയി ഉണ്ടാക്കാൻ പറ്റുന്നു.

ഇപ്പോൾ പ്രായം 40 ആയി പക്ഷേ മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ്മെന്റ് ചെയ്തതും ഇല്ല. ഇനി തിരിച്ച് 20 വയസ്സിലേക്ക് മടങ്ങി പോകാനും പറ്റില്ല. നല്ലൊരു സംഖ്യ സൃഷ്ടിക്കാനുള്ള ആ സുവർണ്ണ അവസരം എനിക്ക് നഷ്ടപ്പെട്ടുവോ? ആ ബസ് എനിക്ക് കൈ വിട്ടു പോയോ?

ഒരിക്കലുമില്ല, നിങ്ങൾക്ക് ഇപ്പോൾ 40 വയസ്സായെങ്കിലും ഇതേ ബസ് തിരിച്ചുപിടിക്കാൻ ഒരു അവസരം കൂടി നിങ്ങൾക്ക് കിട്ടും. അത് ഞാൻ വളരെ ലളിതമായി വിവരിച്ചു തരാം.

ഇതിനുവേണ്ടി നമ്മൾ ഒരു ഓൺലൈൻ കാൽക്കുലേറ്റർ ഉപയോഗിക്കുന്നു. ഇരുപത് വയസ്സു മുതൽ നാല്പത് വയസ്സ് വരെ ആയിരം രൂപ പ്രതിമാസം അടയ്ക്കുകയാണെങ്കിൽ ഇപ്പോഴത്തെ നിങ്ങളുടെ ഫണ്ട് ബാലൻസ് ഏകദേശം 11.45 ലക്ഷം രൂപയാണ് ഉണ്ടാവുക.

ഈ തുക തന്നെയാണ് ആ ബസ് തിരിച്ചുപിടിക്കാൻ നിങ്ങൾ നൽകേണ്ട ടിക്കറ്റ് ചാർജ്. ഒറ്റത്തവണ ( Lumpsum ) 11.45 ലക്ഷം ഇന്ന് ഇൻവെസ്റ്റ് ചെയ്യൂ പിന്നെ പ്രതിമാസം ₹1000 വെച്ച് അടച്ചാൽ 50 വയസ്സ് ആകുമ്പോഴേക്കും 44 ലക്ഷം ഫണ്ട് ബാലൻസ് ആയിക്കോളും.

അവസാന 10 വർഷം നിങ്ങളുടെ ഫണ്ട് വാല്യൂ ഏകദേശം നാല് ഇരട്ടിയാണ് ആവുന്നത്. (13% വാർഷിക റിട്ടേൺസ് അനുമാനിച്ചാൽ). ഇത് തന്നെയാണ് കോമ്പൗണ്ട് ഇന്ററസ്റ്റിന്റെ മാജിക്. ഇതുപോലെ പ്രതിമാസം 5000മോ പതിനായിരമോ അമ്പതിനായിരം രൂപയോ ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ എന്ത് ഫണ്ട് വാല്യൂ ലഭിച്ചേക്കാം എന്നുള്ളത് നിങ്ങൾക്ക് തന്നെ കണക്കുകൂട്ടി നോക്കാം.

സ്റ്റോക്ക് മാർക്കറ്റിനെ പറ്റി കൂടുതൽ ഒന്നും നിങ്ങൾക്കറിയില്ലെങ്കിൽ SIP തന്നെയാണ് ശരിയായ ഇൻവെസ്റ്റ്മെൻറ് രീതി കാരണം അതൊരു സേവിങ്സ് ഡിസിപ്ലിൻ നിങ്ങൾക്ക് കൈവരുത്തും. കോമ്പൗണ്ട് ഇൻട്രസ്റ്റ് നിങ്ങളുടെ ബെനിഫിറ്റിന് വേണ്ടി വർക്ക് ചെയ്യുകയും ചെയ്യും. ജോലി കിട്ടുമ്പോൾ തന്നെ ഇൻവെസ്റ്റ് ചെയ്യാൻ പറ്റിയാൽ 30 വർഷം കൊണ്ട് നല്ലൊരു സമ്പത്ത് സൃഷ്ടിക്കാനും പറ്റും.

Similar Posts

Leave a Reply