റിയൽ എസ്റ്റേറ്റ് ലോണെടുത്ത് വാങ്ങണോ അതോ REITs ഇൽ ഇൻവെസ്റ്റ് ചെയ്യണോ?

നമ്മുടെ നാട്ടിൽ സാമ്പത്തിക മേഖലയിൽ വളരെയധികം തട്ടിപ്പുകളെ പറ്റി കേട്ടിരിക്കുന്നു, “ഒരു വർഷം കൊണ്ട് പൈസ ഇരട്ടി ആവുക”, “ഒരു ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്തു 10 ലക്ഷം രൂപ റിട്ടേൺ എടുക്കുക”, “എല്ലാ മാസവും 10% പലിശ സ്വന്തമാക്കുക”, എന്നിങ്ങനെ നിരവധി ഉദാഹരണങ്ങൾ.

ഈ പറയുന്ന സ്കീമുകൾ എല്ലാം തൊട്ടു നോക്കാനോ, അനുഭവിച്ചറിയാനോ സാധ്യമല്ലാത്തതാണ്. മറിച്ച് സർട്ടിഫിക്കറ്റ് രൂപത്തിലോ, കടലാസിൽ എഴുതിവെച്ചതോ ആയിരിക്കാം. അതുകൊണ്ടുതന്നെ ഭൂമിയിൽ ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ള ആളുകൾ വളരെയധികം ഉണ്ട്. ഭൂമി നമുക്ക് നേരിട്ട് കാണാനും അതിൻറെ മൂല്യം അളക്കാനും നിഷ്പ്രയാസം സാധിക്കും.

ഭൂമി വാങ്ങിക്കുമ്പോൾ നല്ലൊരു തുക ചെലവാക്കേണ്ടതായിരിക്കുന്നു. ഒന്നിച്ച് ഒരു തുക കൊടുക്കാൻ പറ്റാത്തവർക്ക്, ലോൺ എടുക്കുന്നതാണ് ഏറ്റവും നല്ല ഉപാധി. ഇങ്ങനെ ലോണെടുത്ത് ഭൂമി വാങ്ങിക്കുന്നതാണോ അതോ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റ് (REITs) മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുന്നതാണോ നല്ലതെന്ന് നമുക്ക് നോക്കാം.

50 ലക്ഷം രൂപ ആണ് ഭവനത്തിന്റെ മൂല്യം എന്ന് വിചാരിക്കുക. 10% പലിശ നിരക്കിൽ 25 വർഷം ലോൺ എടുക്കുമ്പോഴേക്കും, ഏകദേശം 1.36 കോടി രൂപ തിരിച്ചടയ്ക്കുന്നു.

അന്ന് നമുക്ക് ഈ ഭവനം 5 കോടി രൂപയ്ക്ക് വിൽക്കാൻ പറ്റുകയാണെങ്കിൽ, നമുക്ക് ഇതിൽ നിന്ന് കിട്ടുന്ന റിട്ടേൺസ് = 5/1.36 = 3.67 ഇരട്ടി.

ഇത് ഇഎംഐ തുക, Rs45435 നമ്മൾ ഒരു മ്യൂച്ചൽ ഫണ്ടിൽ 25 വർഷത്തേക്ക് ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ ഏകദേശം 10.32 കോടി രൂപ ആയേനെ, 13% വാർഷിക റിട്ടേൺസ് അനുമാനിക്കുന്നു. അതായത് 1.36 കോടി ഏകദേശം ഏഴര ഇരട്ടി ആയി 10.32 കോടിയാകുന്നു.

ഇന്ന് വാങ്ങിക്കുന്ന ഒരു അപ്പാർട്ട്മെന്റിനോ, ഫ്ലാറ്റിനോ, 25 വർഷം കൊണ്ട് 10 ഇരട്ടി റിട്ടേൺസ് തരാനുള്ള സാധ്യത കുറവാണ് കാരണം അന്ന് ഒരു ഭവനം വാങ്ങിക്കുന്ന നിക്ഷേപകൻ തീർച്ചയായും ഒരു പുതിയ സമുച്ചയത്തിൽ വാങ്ങിക്കാൻ ആണ് താല്പര്യപ്പെടുക.


ഇനി നിങ്ങൾക്ക് എങ്ങാനും റിയൽ എസ്റ്റേറ്റിൽ തന്നെ നിക്ഷേപിക്കാനാണ് താല്പര്യം എങ്കിൽ, ഒരു പുതിയ പ്രോഡക്റ്റ് ലോഞ്ച് ആയിട്ടുണ്ട് അതിൻറെ പേര് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റ് (REITs). ഇത്തരം മ്യൂച്ചൽ ഫണ്ടുകൾ വാണിജ്യ കെട്ടിടങ്ങൾ, അപ്പാർട്ട്മെന്റുകൾ, ഷോപ്പിംഗ് മാളുകൾ, ഓഫീസ് കെട്ടിടങ്ങൾ, അല്ലെങ്കിൽ ഭൂമിയിൽ നിക്ഷേപിക്കുന്നു. ഈ ഫണ്ടിൽ നിന്ന് നമുക്ക് രണ്ട് രീതിയിലുള്ള വരുമാനം പ്രതീക്ഷിക്കാം

1. മാസ വാടക (rental income)

2. നിക്ഷേപ നേട്ടം (capital gains)

റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾ (REITs) നമ്മുടെ നാട്ടിൽ ഇടം പിടിച്ചു വരുന്നതേയുള്ളൂ. ഇഎംഐയ്ക്ക് (EMI) വേണ്ടി മാറ്റിവയ്ക്കുന്ന തുക ഇതിൽ നിക്ഷേപിക്കുകയാണെങ്കിൽ, മൂന്ന് ആനുകൂല്യങ്ങൾ ആണ് നിങ്ങൾക്ക് ലഭിക്കുന്നത്.

1. ലിക്വിഡിറ്റി — ഒരു സ്ഥലമോ വീടോ മറിച്ച് വിൽക്കാൻ അത്ര എളുപ്പമല്ല. വിചാരിച്ച സമയത്ത്, വിചാരിച്ച തുകയ്ക്ക് അത് കച്ചവടം ആവണമെന്നില്ല. എന്നാൽ REITs മ്യൂച്ചൽ ഫണ്ടുകൾ വിറ്റ് ഒഴിവാക്കാൻ അത്ര ബുദ്ധിമുട്ടില്ല. ഒരുപാട് നിക്ഷേപകർ ഇതിൽ ഇൻവെസ്റ്റ് ചെയ്യുന്നതുകൊണ്ട് ആവശ്യത്തിന് ലിക്വിഡിറ്റി നമുക്ക് ലഭിക്കുന്നു.

2. മുതൽമുടക്ക് — ഒരു ഭൂമിയോ വീടോ വാങ്ങിക്കുവാൻ ഒരുപാട് ക്യാപ്പിറ്റൽ വേണം, എന്നാൽ REITS മ്യൂച്ചൽ ഫണ്ട് ആയതുകൊണ്ട് ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) മുഖേന നിക്ഷേപം തുടങ്ങാവുന്നതാണ്.

3. ലൊക്കേഷൻ — റിയൽ എസ്റ്റേറ്റിൽ ലൊക്കേഷൻ ആണ് ഏറ്റവും പ്രാധാന്യമുള്ള ഘടകം. നമ്മുടെ കയ്യിലുള്ള മൂലധനം കുറവായതുകൊണ്ട് ഏറ്റവും നേട്ടം കൈവരിക്കാൻ സാധ്യതയുള്ള ലൊക്കേഷനിൽ നിക്ഷേപിക്കാൻ പറ്റണമെന്നില്ല. REITs ആകട്ടെ ഏറ്റവും നല്ല സ്ഥലം ഏതാണെന്ന് റിസർച്ച് ചെയ്ത്, അതിൽ നിക്ഷേപിക്കാനുള്ള തുകയും തയ്യാറാക്കുന്നു.

അടുത്ത തവണ ഒരു ഭവനം വാങ്ങിക്കാൻ വേണ്ടി കച്ചകെട്ടി ഇറങ്ങുമ്പോൾ, REITsൻറെ നേട്ടങ്ങൾ കൂടി വിലയിരുത്തുക.

Similar Posts

Leave a Reply