സേവിങ്‌സും ഇൻവെസ്റ്മെന്റും തമ്മിലുള്ള വത്യാസം എന്ത് ?

മ്യൂച്വൽ ഫണ്ടുകൾ വരുന്നതിനു മുമ്പ് സേവിങ്‌സിനും ഇൻവെസ്റ്മെന്റും വേറെ വേറെ അർത്ഥങ്ങൾ ആയിരുന്നു. ഒന്ന് ഓർത്തു നോക്കു, നമ്മുടെ മാതാപിതാക്കൾ എപ്പോഴും സേവിങ്‌സിനെ പറ്റി ആണ് പറഞ്ഞു കൊണ്ടിരുന്നത്. ഇതിനു കാരണം ഇൻവെസ്റ്മെന്റ് ഒക്കെ സാധാരണക്കാരന് സ്വപ്നം പോലും കാണാൻ പറ്റാതെ ദൂരത്തിലായിരുന്നു. ജോലി ചെയ്തു കിട്ടുന്ന ശമ്പളം ബാങ്കിൽ ഇടുകയോ അല്ലെങ്കിൽ ചിട്ടിയിൽ ചേരുകയോ ഒക്കെ ആയിരുന്നു അവർക്കു അറിയാവുന്ന സേവിങ്സ് രീതികൾ.

https://www.facebook.com/reel/439594018427768

ഇന്ന് പക്ഷെ ഇൻവെസ്റ്മെന്റ് എന്ന വാക്ക് വളരെ കോമൺ ആയി കേൾക്കുന്നുണ്ട്. ഇതിൻറ്റെ ഒരു വലിയ പങ്ക് മ്യൂച്വൽ ഫണ്ട്സിൻറെ SIP സ്കീം കാരണം ആണ്. സാധാരണക്കാരന് ചെറിയ ഒരു മാസത്തവണക്കു ഇൻവെസ്റ്റർ ആകാൻ കഴിയുന്നു.


പണ്ട് മുതലേ എക്കണോമിസ്റ്റുമാർ പറയുമായിരുന്നു Income = Consumption + Savings. നമ്മുക്ക് കിട്ടുന്ന വരുമാനത്തിൻന്റെ ഭൂരിഭാഗം ചിലവഴിക്കുന്നത് നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്കാണ്‌ (consumption).

ഭക്ഷണം, താമസം, വസ്ത്രങ്ങൾ തുടങ്ങിയ ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യങ്ങകൾക്കു നമ്മൾ ചിലവഴിച്ചേ മതിയാകൂ. ഇതെല്ലം കഴിഞ്ഞതിനു ശേഷം വല്ലതും ബാക്കിയുണ്ടങ്കിലേ നമുക്ക് സേവിങ്സിനെ പറ്റി ആലോചിക്കാൻ പോലും പറ്റൂ.

സേവിങ്സ് എന്നുവെച്ചാൽ പൈസ ഒരിടത് ഭദ്രമായി സൂക്ഷിക്കുക.

നമുക്ക് ആവശ്യം വരുമ്പോൾ ഇത് വിനിയോഗിക്കാൻ കഴിയണം. അതുകാരണം നമ്മൾ പൈസ ഒന്നെങ്കിൽ ക്യാഷ് ആയിത്തന്നെ വീട്ടിൽ തന്നെ വെക്കും അല്ലെങ്കിൽ ബാങ്കിൽ സേവിങ്സ് അക്കൗണ്ടിൽ (savings) നിക്ഷേപിക്കും.

ഒരു എമർജൻസി ഉണ്ടായാൽ നമുക്ക് പെട്ടെന്നു പൈസ വേണ്ടി വരും. ആ സമയത്ത്‌ നമ്മൾ സേവിങ്സ് അക്കൗണ്ടിൽ നിന്ന് പൈസ പിൻവലികനാണ് ആദ്യം ശ്രമിക്കുക.


ദൈനംദിന ചിലവും പിന്നെ കുറച്ചു സേവിങ്‌സും കഴിഞ്ഞു പൈസ ബാക്കി ഉണ്ടെങ്കിൽ നമുക്ക് ഇൻവെസ്റ്റിങ്ങിനെ പറ്റി ചിന്തിച്ചു തുടങ്ങാം. ഇൻവെസ്റ്റിങ്ങ് എന്നാൽ അസ്സെറ്റ്സ് ഉണ്ടാക്കുക, അതായതു സമ്പത്തു സൃഷ്ടിച്ചു അതിൽ നിന്നും വരും നാളിൽ വരുമാനം പ്രതീക്ഷിക്കുക.

എന്തൊക്കെ ആണ് അസ്സെറ്റ്സ് എന്ന് നോക്കാം.

1. റെൻറ്റൽ ഇൻകം (വീടോ കടമുറിയോ വാടകക്ക് കൊടുക്കുക)

2. സ്വർണമോ, വെള്ളിയോ പോലെ ഉള്ള വിലപിടിപ്പുള്ള വസ്തുക്കൾ.

3. സ്വന്തമായി ഒരു ബിസ്സിനസ്സ്.

4. ഫിക്സഡ് ഡെപ്പോസിറ്റ് പോലെ എല്ലാ മാസവും പലിശ തരുന്നവ.

5. വെവ്വേറ കമ്പനികളുടെ ഓഹരികൾ

ഈ പറയുന്ന കാര്യങ്ങൾക്കു ഒരു പ്രത്യേകത ഉണ്ട്. നമ്മൾ ഇതിൽ ഒക്കെ ഇൻവെസ്റ്റ് ചെയ്യുമ്പോൾ നമ്മുടെ പൈസ കുറച്ചധികം നാളത്തേക്ക് ബ്ലോക്ക് ആയി കിടക്കുന്നു, നമുക്ക് ഒരു അത്യാവശ്യം വന്നാൽ അസ്സെറ്റ്സ് വിറ്റു പെട്ടന്ന് ക്യാഷ് ആക്കി മാറ്റാൻ പറ്റുന്നില്ല. ഇതിനെ ഇലിക്വിഡിറ്റി (Illiquidity) എന്ന് പറയുന്നു.

പണ്ട് കാലത്തു ഒരു സമ്പന്നനു മാത്രമേ ഇതിൽ ഒക്കെ നിക്ഷേപിക്കാൻ പറ്റുമായിരുന്നുള്ളു. മ്യൂച്വൽ ഫണ്ടുകൾ വന്നപ്പോൾ സാധാരണക്കാരന് മുൻ പറഞ്ഞ അസ്സെറ്റുകളിൽ നിക്ഷേപിക്കാൻ ഒത്തിരി അവസരങ്ങൾ വന്നു, ഉദാഹരണത്തിന് –

1. റിയൽ എസ്‌റ്റേറ്റ് വേണ്ടവർക്ക് REITs ഫൺഡ്സ്

2. ഗോൾഡ് മ്യുച്വൽ ഫൺഡ്സ്

3. AIF ഫൺഡ്സ്

4. ഫിക്സഡ് ഇൻകം ഡെബ്റ്റ് ഫൺഡ്സ്

5. ഇക്വിറ്റി മ്യൂച്വൽ ഫൺഡ്സ്


സേവിങ്‌സും ഇന്വേസ്റ്മെൻറ്റും തമ്മില്ലുള്ള വത്യാസം ഇതുരണ്ടുമാണ് — ലിക്വിഡിറ്റിയും റിറ്റർൻസും. സേവിങ്സ് ലിക്വിഡ് ആണ് പക്ഷെ റിറ്റർൻസ് കുറവാണ്, ഇൻവെസ്റ്മെന്റ് ആണെങ്കിലോ ഹൈ റിറ്റർൻസ് ആണ് പക്ഷെ ലിക്വിഡ് അല്ല. നിങ്ങൾ ശെരിയായി പ്ലാൻ ചെയ്താൽ സേവിങ്‌സും ഇൻവെസ്റ്മെന്റും രണ്ടും മ്യൂച്വൽ ഫണ്ടുകൾ വഴി ഡിസൈൻ ചെയ്യാൻ പറ്റുന്നതാണ്.

Similar Posts

Leave a Reply