20 ലക്ഷത്തിന്റെ കാർ വാങ്ങുന്നതിന് പകരം പത്തുലക്ഷം രൂപയുടെ കാർ വാങ്ങിച്ചാൽ 7 വർഷം കൊണ്ട് പുതുതായി…
കാർ ഒരു ആഡംബരമോ അതോ ഒരു അവശ്യ വസ്തുവോ? ആഡംബരമാണ് എന്ന് വിചാരിക്കുന്ന ഭൂരിഭാഗം ജനത ഒരുപക്ഷേ ഈ ആശയം മുഖവിലയ്ക്ക് എടുക്കണമെന്നില്ല. നിങ്ങൾക്ക് 20 ലക്ഷം രൂപയുടെ കാർ വാങ്ങിക്കാൻ ബഡ്ജറ്റ് ഉണ്ട് എന്നാൽ 10 ലക്ഷം രൂപയുടെ ഒരു കാർ തിരഞ്ഞെടുക്കുകയും മിച്ചം വരുന്ന തുക ഒരു SIPയിൽ ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ ഏഴുവർഷംകൊണ്ട് 20 ലക്ഷം രൂപയുടെ ഒരു പോർട്ട് ഫോളിയോ ഉണ്ടാക്കിയെടുക്കാൻ പറ്റും. അത് വെച്ച് വേണമെങ്കിൽ അന്നൊരു പുതിയ കാർ കൂടി വാങ്ങിക്കാം.

ഇതിനായി ആദ്യം 20 ലക്ഷം രൂപയുടെ കാറിന് എത്ര EMI വരുമെന്ന് നോക്കാം. പലിശ 10%’വും കാലാവധി 7 വർഷമാണെന്നും ഞാൻ ഇവിടെ അനുമാനിക്കുന്നു. ടേബിൾ-1 ശ്രദ്ധിക്കുക.

നമ്മൾ വാങ്ങിക്കുന്നത് പത്തുലക്ഷം രൂപയുടെ കാർ അതായത് Rs16601 മാസ അടവ്. ഇനി നമ്മൾ ഇതേ തുക ഒരു SIPയിൽ ഇൻവെസ്റ്റ് ചെയ്യുന്നു. ഇൻവെസ്റ്റ്മെൻറ് റിട്ടേൺസ് നമ്മൾ 12% ആണെന്ന് അനുമാനിക്കുന്നു. ശരിക്കും പറഞ്ഞാൽ നിങ്ങളുടെ മാസത്തവണ Rs33302 തന്നെയായിരിക്കും അതിൽ Rs16601 10 ലക്ഷം രൂപയുടെ കാറിനും, Rs16601 SIPയിലും ഇൻവെസ്റ്റ് ആകുന്നു.
ടേബിൾ-3 പ്രകാരം ഏഴു വർഷത്തിനുശേഷം നമ്മുടെ ഫണ്ട് വാല്യൂ ഏകദേശം 21.91 ലക്ഷം രൂപ ആയിരിക്കും. അതായത് പുതിയ ഒരു 20 ലക്ഷം രൂപയുടെ കാറു വാങ്ങിക്കാനുള്ള തുകയെങ്കിലും നമുക്ക് നേടിത്തരും.

ഇതേ SIP നിങ്ങൾ 20 വർഷം തുടരുകയാണെങ്കിൽ നിങ്ങളുടെ ഫണ്ട് ബാലൻസ് ഏകദേശം 1.66 കോടി രൂപയാണ് ആവുന്നത്, ഇതാണ് കോമ്പൗണ്ട് ഇന്ററസ്റ്റിന്റെ മാജിക്, ടേബിൾ-4 ശ്രദ്ധിക്കുക. ദീർഘകാല അടിസ്ഥാനത്തിൽ സമ്പത്ത് സൃഷ്ടിക്കാൻ ഏറ്റവും നല്ല ഉപകരണം എസ്ഐപി തന്നെയാണ്.
