പുതിയ ബഡ്ജറ്റ് നമ്മുടെ ഇൻവെസ്റ്റ്മെന്റ് തീരുമാനങ്ങളെ ബാധിക്കുമോ?
ഫെബ്രുവരി ഒന്നാം തീയതി അവതരിപ്പിച്ച യൂണിയൻ ബഡ്ജറ്റിൽ ആദായനികുതിയിൽ വളരെ ഗണ്യമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. 12.75 ലക്ഷം പ്രതിവർഷം വരുമാനമുള്ളവർക്ക് ഒരു രൂപ പോലും ടാക്സ് അടക്കേണ്ടതില്ല. ഇതിൽ കുറച്ച് നിബന്ധനകൾ ഉണ്ട്.
- 87A റിബേറ്റ് വഴിയാണ് ഒരു ഉപഭോക്താവിന് ഈ പ്രയോജനം കിട്ടുന്നത്. അതായത് പുതിയ സ്ലാബ് പ്രകാരം നിങ്ങൾക്ക് ടാക്സ് വരുന്നുണ്ട് പക്ഷേ റിബേറ്റ് ഉപയോഗിച്ച് അത് ഓഫ്സെറ്റ് ആകുന്നു.

നിങ്ങളുടെ വരുമാനം 12 ലക്ഷമാണെന്ന് വിചാരിക്കുക, ഇതിൽ ടാക്സ് കണക്കാക്കുന്നത് ഇങ്ങനെ.
Tax = 4L x 0% + 4L x 5% + 4L x 10%, i.e. 0 + 20000 + 40000 = 60000. റിബേറ്റ് 87A പ്രകാരം ഈ 60000 രൂപ മുഴുവനായി വേവ് ഓഫ് ആവും, ഇത് കാരണം നികുതി അടയ്ക്കേണ്ട തുക 0 ആകുന്നു.
2. പുതിയ ടാക്സ് റെജിമിൽ ആണ് ഈ സംവിധാനം ഉള്ളത്. ഇത് കാരണം ഒരുപാട് ആളുകൾ പഴയ റെജിമിൽ നിന്നും പുതിയ റെജിമിലേക്ക് ചേക്കേറും. ഇത് സമീപഭാവിയിൽ നല്ലതാണെങ്കിലും വരുംകാലങ്ങളിൽ ആൾക്കാരുടെ സമ്പാദ്യ മനോഭാവത്തിൽ വലിയൊരു മാറ്റം തന്നെ ഉണ്ടാക്കിയേക്കാം. നമ്മൾ സമ്പാതിക്കുന്നതിനു പകരം ചിലവ് ചെയ്യുന്ന ഒരു ജനതയായി മാറും
പഴയ റെജിമിൽ 80c ബെനിഫിറ്റ് ക്ലെയിം ചെയ്യാൻ എല്ലാ കൊല്ലവും എന്തെങ്കിലും ഒരു ഇൻവെസ്റ്റ്മെൻറ് (ELSS, EPF, ULIPs, NSC, PPF, Tax FDs) അല്ലെങ്കിൽ ഇൻഷുറൻസ് പ്ലാൻ എടുക്കുമായിരുന്നു. വർഷം 1,50,000 രൂപ നമ്മൾ ഇതിനായി മാറ്റി വെക്കുമായിരുന്നു. പുതിയ റെജിമിൽ ആകട്ടെ ഇതുപോലെ ഉള്ള ഒരു പ്രയോജനം കിട്ടുകയില്ല അത് കാരണം സ്വമേധയാ ഒരു ഇൻവെസ്റ്റ്മെന്റ് പ്ലാൻ തുടങ്ങാൻ യാതൊരു പ്രചോദനവും ഇല്ല. ഇതിൻറെ പാർശ്വഫലങ്ങൾ കുറെ നാളുകൾക്ക് ശേഷം മാത്രമേ നമുക്ക് അറിയാൻ കഴിയുകയുള്ളൂ.
നമ്മുടെ മാതാപിതാക്കൾക്ക് കുറച്ചെങ്കിലും സമ്പാദിക്കുവാൻ പറ്റിയിട്ടുണ്ടെങ്കിൽ അതിൻറെ നല്ലൊരു പങ്ക് 80c ടാക്സ് ഡിഡക്ഷൻ കാരണമായിരുന്നു. അതുപോലെതന്നെ ഹൗസിംഗ് ലോൺ എടുക്കുമ്പോൾ അതിൻറെ പലിശ 1.5 ലക്ഷം വരെ ടാക്സ് ഡിഡക്ടബിൾ ആയിരുന്നു, ഇത് കാരണം ഒത്തിരി പേർക്ക് സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനും പറ്റി.
സേവ് ചെയ്യുന്നതിന് പകരം സ്പെൻഡ് ചെയ്യുന്ന ഒരു ജനം നാടിന് നല്ലതു തന്നെയാണ്. കൂടുതൽ സാധനങ്ങൾ വാങ്ങിച്ചു ഉപയോഗിക്കുമ്പോൾ ബിസിനസുകൾ വളരുന്നു, രാജ്യത്തിൻറെ GDP ഉയരുന്നു, ഒത്തിരി പേർക്ക് ഒരു ജീവിത മാർഗം ഉണ്ടാക്കിക്കൊടുക്കുന്നു. എന്നാൽ ഇത് സ്വന്തം സേവിങ്സിനെയും ഇൻവെസ്റ്റ്മെന്റിനെയും പ്രതികൂലമായി ബാധിക്കും. സമ്പത്തോ ആസ്തിയോ ഉണ്ടാക്കാനുള്ള നമ്മുടെ പ്രവണത ഇല്ലാതാകുന്നു.
ഇതിനുള്ള ഏറ്റവും നല്ല പോംവഴി ചെറുതായി ഉള്ള ഒരു SIP പ്ലാൻ എടുക്കുന്നതിൽ തന്നെയാണ്. നിങ്ങൾക്ക് ശമ്പളം കിട്ടുമ്പോൾ തന്നെ കുറച്ചു തുക ഇതിനായി മാറ്റിവയ്ക്കുക, ബാക്കിയുള്ള തുക നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ വിനിയോഗിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ അറിഞ്ഞോ അറിയാതെയോ ഒരു നല്ല സേവിങ്സ് സമ്പ്രദായം രൂപപ്പെടുന്നു. ഏറ്റവും കുറഞ്ഞത് 1.5 ലക്ഷം പ്രതിവർഷം ഇതിനുവേണ്ടി മാറ്റിവയ്ക്കുക, അതായത് മാസം 12500 രൂപ.

30 കൊണ്ട് ഏകദേശം 30 ലക്ഷം ആണ് നിങ്ങൾ ഇൻവെസ്റ്റ് ചെയ്യാൻ പോകുന്നത്. 13% വാർഷിക റിട്ടേൺ അനുമാനിച്ചാൽ, നിങ്ങൾ ഉണ്ടാക്കാൻ പോകുന്ന സമ്പത്ത് ഏകദേശം 1.43 കോടി ആണ്. നിങ്ങൾ സേവ് ചെയ്യുന്നതിന് പകരം ഈ തുക കൂടി സ്പെൻഡ് ചെയ്യുകയാണെങ്കിൽ, ഇതുപോലെയുള്ള ഒരു സമ്പത്ത് സൃഷ്ടിക്കാൻ ആയിട്ടുള്ള അവസരം നിങ്ങൾക്ക് നഷ്ടപ്പെടും.
