ഇൻവെസ്റ്റിംഗ് തുടങ്ങുന്നതിനു മുമ്പ് സേവിങ്ങ്സ് അക്കൗണ്ടിൽ അത്യാവശ്യം ബാലൻസ് വേണം എന്ന്…

കയ്യിൽ പൈസ വരുമ്പോൾ നമുക്ക് മൂന്നു കാര്യങ്ങളാണ് ചെയ്യാൻ പറ്റുക

1. ചിലവാക്കുക (spend)

2. സമ്പാദിക്കുക (save)

3. നിക്ഷേപിക്കുക (invest)

ഒരാൾക്ക് കിട്ടുന്ന വരുമാനത്തിൽ നിന്ന് ഈ മൂന്ന് കാര്യങ്ങൾക്കായി ശരിയായ രീതിയിൽ പൈസ കണ്ടെത്തുമ്പോഴാണ് അയാൾ സാമ്പത്തികമായി വിജയിക്കുന്നത്. നമ്മളുടെ വരുമാനം കുറവാണെങ്കിൽ ആനുപാതികം ആയിട്ട് നമ്മുടെ ചിലവുകളുടെ റേഷ്യോ വളരെ കൂടുതലായിരിക്കും, അതുകൊണ്ടുതന്നെ സേവ് ചെയ്യുന്നതിനു മുമ്പ് ഇൻവെസ്റ്റ് ചെയ്യുന്നത് ബുദ്ധിമോശം തന്നെയാണ്.

വർഷങ്ങൾക്കു മുമ്പ് Mr.വാറൻ ബഫറ്റ് (Mr. Warren Buffet) പറഞ്ഞിട്ടുണ്ട് നിങ്ങൾ ചിലവാക്കിയതിനു ശേഷം ബാക്കിയുള്ളത് സേവ് ചെയ്യാൻ നോക്കാതെ ആദ്യമേ സേവ് ചെയ്യൂ എന്നിട്ട് ബാക്കിയുള്ളത് ചിലവാക്കൂ. ഈ വാചകത്തിന്റെ പൊരുൾ എന്താണെന്ന് നമുക്ക് ഇന്ന് വിശകലനം ചെയ്യാം.

1. ആദ്യമേ സേവ് ചെയ്യുക — നമ്മളുടെ വരുമാനമാർഗ്ഗത്തിന് എന്തെങ്കിലും ഒരു തടസ്സം നേരിട്ടാൽ, ഈ സേവിങ്ങ്സ് ഫണ്ട് നമ്മളെ പരിരക്ഷിയ്ക്കും.

2. മിച്ചം വരുന്നത് ചിലവാക്കുക — നമ്മുടെ വരുമാനത്തിൽ നിന്നും ഏറ്റവും ഒടുവിലാണ് ചിലവാക്കാനുള്ള തുക മാറ്റിവെക്കുന്നതെങ്കിൽ, ഒരു പരിധിവരെ പാഴ്ചെലവ് നമുക്ക് ഒഴിവാക്കാൻ പറ്റും.

നിങ്ങളുടെ ആറുമാസത്തെ വരുമാനം എങ്കിലും ഒരു സേവിങ്ങ് ഫണ്ടായി മാറ്റിവെക്കാൻ ശ്രദ്ധിക്കണം. ഇന്നത്തെ കാലത്ത് ജോലിയിൽ തടസ്സം നേരിടുകയോ, എമർജൻസി മെഡിക്കൽ ചിലവുകൾ വരുകയോ സാധാരണയാണ്. ജോലിയിൽ തടസ്സം നേരിടുന്ന സമയത്തോ, ആശുപത്രി ചിലവിനോ ഈ സേവിങ്സ് ഫണ്ട് ഉപയോഗിക്കാം. ചെലവ് വീട്ടാൻ കടമെടുക്കുന്നത് ഒഴിവാക്കാനും സാധിക്കും.

ആവശ്യത്തിന് സേവിങ്ങ്സ് ഇല്ലാത്തപക്ഷം കണ്ടുവരുന്ന മറ്റൊരു പ്രവണതയാണ് ഇൻവെസ്റ്റ്മെന്റിൽ നിന്നും ഫണ്ട് പിൻവലിക്കുന്നത്. നമ്മൾ ഇൻവെസ്റ്റ്മെൻറ് ചെയ്യുന്നത് ദീർഘകാലം കൊണ്ട് ആസ്തി സൃഷ്ടിക്കാനാണ്. മെച്യൂരിറ്റി പിരീഡിന് മുമ്പ് പൈസ പിൻവലിക്കുമ്പോൾ, അത് ശരിയായ രീതിയിൽ ആസ്തി സൃഷ്ടിക്കില്ല. ഉടനെ വിൽക്കാൻ നോക്കുമ്പോൾ ചിലപ്പോൾ ശരിയായ വില കിട്ടണമെന്നില്ല.

മ്യൂച്ചൽ ഫണ്ട്സ് വന്നതിനുശേഷം സേവിങ്സ് ഫണ്ട് സൃഷ്ടിക്കാൻ വളരെ എളുപ്പമാണ്. SBI, ICICI or HDFC ലിക്വിഡ് ഫണ്ട് നല്ല ഒരു ഉദാഹരണമാണ്. ഒരു ഫിക്സഡ് ഡെപ്പോസിറ്റ് പോലെ വാർഷിക റിട്ടേൺ ഇതിൽ നിന്നും പ്രതീക്ഷിക്കാം. അത് മാത്രമല്ല മുൻകൂട്ടി പിൻവലിക്കുമ്പോൾ, ഫിക്സഡ് ഡെപ്പോസിറ്റിനുള്ള പെനാൽറ്റി ഇതിന് ബാധകമല്ല.

ഈ പുതുവർഷം ലിക്വിഡ് ഫണ്ട് വഴി നല്ലൊരു സേവിങ്ങ്സ് ഫണ്ട് സൃഷ്ടിച്ചെടുക്കാൻ തീരുമാനമെടുക്കൂ, ഒരു പരിധിവരെ സാമ്പത്തിക അനിശ്ചിതത്തിൽ നിന്നും രക്ഷപ്പെടൂ.

Similar Posts

Leave a Reply