പണപ്പെരുപ്പം (Inflation) എന്നാൽ എന്ത്
നമ്മൾ സാധാരണ കേൾക്കുന്നത് പണപ്പെരുപ്പം എന്നാൽ സാധനങ്ങളുടെ വില കൂടുന്നു എന്നാണ്. സത്യത്തിൽ സാധനങ്ങുളുടെ വില കൂടുന്നതല്ല മറിച്ച് നമ്മുടെ കയ്യിലുള്ള പണത്തിൻറെ മൂല്യം കുറയുന്നതിനെയാണ് പണപ്പെരുപ്പം എന്ന് പറയുന്നത്. ഉദാഹരണം ഈ വർഷം നൂറു രൂപയ്ക്കു ഒരുകിലോ ബീൻസ് വാങ്ങിക്കാൻ പറ്റുന്നുണ്ടെങ്കിൽ അടുത്ത വർഷം വെറും 900 ഗ്രാം മാത്രമാണ് വാങ്ങിക്കാൻ പറ്റുക. സാധാരണ നമ്മൾ പൈസക്കല്ല തൂക്കത്തിനാണ് പച്ചക്കറി വാങ്ങിക്കുക, അതുകൊണ്ടു 1 കിലോ ബീൻസാണ് ചോദിച്ചുവാങ്ങിക്കാറു. ഇപ്പോൾ അതിൻ്റെ പുതുക്കിയ വില കിലോ…
