പണപ്പെരുപ്പം (Inflation) എന്നാൽ എന്ത്

നമ്മൾ സാധാരണ കേൾക്കുന്നത് പണപ്പെരുപ്പം എന്നാൽ സാധനങ്ങളുടെ വില കൂടുന്നു എന്നാണ്. സത്യത്തിൽ സാധനങ്ങുളുടെ വില കൂടുന്നതല്ല മറിച്ച് നമ്മുടെ കയ്യിലുള്ള പണത്തിൻറെ മൂല്യം കുറയുന്നതിനെയാണ് പണപ്പെരുപ്പം എന്ന് പറയുന്നത്.

ഉദാഹരണം ഈ വർഷം നൂറു രൂപയ്ക്കു ഒരുകിലോ ബീൻസ് വാങ്ങിക്കാൻ പറ്റുന്നുണ്ടെങ്കിൽ അടുത്ത വർഷം വെറും 900 ഗ്രാം മാത്രമാണ് വാങ്ങിക്കാൻ പറ്റുക. സാധാരണ നമ്മൾ പൈസക്കല്ല തൂക്കത്തിനാണ് പച്ചക്കറി വാങ്ങിക്കുക, അതുകൊണ്ടു 1 കിലോ ബീൻസാണ് ചോദിച്ചുവാങ്ങിക്കാറു. ഇപ്പോൾ അതിൻ്റെ പുതുക്കിയ വില കിലോ ഒന്നിന് 100/0.9 = 111.11 ആയിരിക്കും. ഈ ഉദാഹരണത്തിൽ പണപ്പെരുപ്പസൂചിക 11.11% ശതമാനമാവുന്നു.

വേറെ ഒരു ഉദ്ധാരണമെടുത്താൽ പഴയൊരു ഉടുപ്പ് ഇപ്പോൾ പാകമാവുന്നില്ലെങ്കിൽ നമ്മൾ പറയും ഉടുപ്പ് ചെറുതായിയെന്നു, സത്യത്തിൽ നമ്മൾ വലുതാവുകയാണ് ചെയ്തത്.

പണപ്പെരുപ്പം കുറച്ചുകൂടി സിംപിൾ ആയി മനസിലാക്കാൻ ഞാൻ പ്രശസ്ത എഴുത്തുകാരനായ ഡേവിഡ്. എ. മോസ്സസ്സിൻറെ ഉദാഹരണംകൂടി വിശദികരിക്കാം. ഒരു കർഷകൻ മറ്റൊരു കർഷകന് പത്തു (10) പശുക്കളെ ഒരു വർഷത്തേക്ക് കടം കൊടുക്കുന്നു. കരാറുപ്രകാരം വർഷാവസാനം രണ്ടാമത്തെ കർഷകൻ പതിനൊന്നു (11) പശുക്കളെ തിരിച്ചു കൊടുക്കണം, അതായതു 10% പലിശനിരക്ക്.

പശു ഒന്നിൻറെ വില 1000 രൂപ ആയിരുന്നെങ്കിൽ, പത്തു പശുവിൻറെ വില 10 x 1000 = 10000 രൂപ. പലിശയാണെങ്കിൽ 1000 രൂപ (10% ശതമാനം). ഇനി എങ്ങാനും വർഷാവസാനം ഒരു പശുവിന്റെ വില 1100 ആയികൂടിയെങ്കിൽ രണ്ടാമത്തെ കർഷകൻ നൽകുന്ന 1000 രൂപകൊണ്ട് ഒന്നാമത്തെ കർഷകന് പുതിയൊരു പശുവിനെ വാങ്ങിക്കാൻ പറ്റുകയില്ല, ഈ വ്യതിചലനത്തെയാണ് പണപ്പെരുപ്പമെന്നുപറയുന്നത്.

റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ വാർഷിക പണപ്പെരുപ്പ സൂചിക 4 മുതൽ 6 ശതമാനത്തിൻറെ ഉള്ളിൽ നിർത്താനാണ് ശ്രെമിക്കുന്നത്. ഇത് നിങ്ങളുടെ ഇൻവെസ്റ്മെൻറെനേയും കടമെടുത്ത തുകയെയും പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ ഇൻവെസ്റ്റ്മെന്റ് 10% റിട്ടേൺസ് തരുന്നുണ്ടെങ്കിൽ ഇപ്പോൾ അത് 10 -6 = 4 % ആയി കുറയുന്നു. നിങ്ങൾ ലോൺ എടുത്ത പലിശനിരക്ക് 10% ആണെങ്കിൽ ഇപ്പോളതു 10 + 6 = 16 % ആയി കൂടുന്നു. ആരും അറിയാതെപോകുന്ന ഒരുതരം ഹിഡ്ഡൻ ടാക്സ് ആണ് പണപ്പെരുപ്പം.

പണപ്പെരുപ്പം പാവപെട്ടവനെയും പണക്കാരനെയും സമാനമായല്ല ഇത് ബാധിക്കുന്നത്. പാവപ്പെട്ടവന് സേവിങ്സ് കുറവായതുകൊണ്ട് ഇതിൻറെ ആഘാതം കൂടുതലായിരിക്കും. പണക്കാരനാകട്ടെ കയ്യിൽ സേവിങ്‌സും ഇൻവെസ്റ്മെന്റും ഒക്കെയുള്ളതുകൊണ്ടു ഇത് നിഷ്പ്രയാസം കൈകാര്യം ചെയ്യാൻപറ്റും. ഉദാഹരണത്തിന് കടമുറി വാടകയ്ക്ക് കൊടുത്തിരിക്കുന്ന ഒരു വ്യക്തിക്ക് അതിൻറെ വാടക ആനുപാതികമായി വർധിപ്പിക്കാം.

നിങ്ങൾ മ്യൂച്വൽ ഫണ്ടുപോലെയുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എപ്പോഴും അതിന്റെ റിട്ടേൺസ് പണപ്പെരുപ്പസൂചികെയെക്കാളും ഉയർന്നുനിൽക്കുന്നു എന്ന് ഉറപ്പുവരുത്തുക, കയ്യിൽ ക്യാഷ് ആയി സൂക്ഷിക്കുന്നത്കൊണ്ട് എല്ലാവർഷവും 4–6% മൂല്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

Manorama Sampadyam Oct 2024 Edition

Read the english version at https://viswaram.com/mutual-funds-day-7-inflation-a0be6fa19f06

Similar Posts

Leave a Reply