റൂൾ no: 1 — ഫിനാൻഷ്യൽ ഗോൾ സെറ്റിങ്

ഒട്ടുമിക്കവരും മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നത് അതിന്റെ വാർഷിക നിക്ഷേപത്തിൽ നിന്നുള്ള വരുമാനം നോക്കി ആണ്. ഒരു പക്ഷെ നിങ്ങൾ ഒരു അംഗീകൃത മ്യൂച്വൽ ഫണ്ട് വിതരണക്കാരനെ സമീപിക്കുമ്പോൾ, നിങ്ങൾ ആദ്യം ചോദിക്കുന്നത് ഈ ഫണ്ട് എത്ര റിറ്റർൻ തരുമെന്നാണ്. അങ്ങനെ ചിന്തിക്കുന്നത് തെറ്റൊന്നുമല്ല കാരണം നിങ്ങൾ പൈസ ഉണ്ടാക്കാൻ ആണ് മ്യൂച്വൽ ഫണ്ടുകൾ വാങ്ങിക്കുന്നത്. പക്ഷെ എൻ്റെ അഭിപ്രായത്തിൽ ഏതു മ്യൂച്വൽ ഫണ്ട് വാങ്ങിക്കണം എന്നതിലുമുപരി എന്തിന്നു വാങ്ങിക്കണം എന്ന ചോദ്യത്തിനാണ് പ്രസക്‌തി.

സ്റ്റോക്ക് മാർക്കറ്റിനെ പറ്റി ഭൂരിഭാഗം ആളുകൾക്കും മോശമായ അഭിപ്രായം ആണ് കാരണം ആരൊക്കയോ പറഞ്ഞു എന്തൊക്കൊയോ ചെയ്തു പൈസ കളഞ്ഞ ആളുകൾ ആണ് നാം (stock tips).


പ്രൊഫെഷണലി നമ്മൾ ഒരു ഡോക്ടറോ, അഡ്വക്കേറ്റോ, ബിസിനസ് കാരനോ, ബാങ്ക് ജീവനക്കാരനോ ഒക്കെ ആയിരിക്കാം. നമ്മുടെ മേഖലയിൽ, നമ്മൾ ഒരു ടോപ് പെർഫോമറും ആയിരിക്കാം അതുകാരണം സ്റ്റോക്ക് മാർക്കറ്റിൽ വരുമ്പോൾ നമ്മൾ ചിന്തയ്ക്കുന്നത് — “ഇതിൽ ഈസി ആയി പൈസ ഉണ്ടാക്കാം എന്നാണ്”. പലരും മനസിലാക്കുന്നില്ല സ്റ്റോക്ക് മാർക്കറ്റിൽ പൈസ ഉണ്ടാക്കുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി ആണെന്ന്. മ്യൂച്വൽ ഫണ്ടുകൾ സ്റ്റോക്ക് സെലക്ഷനേക്കാൾ കുറച്ചു കൂടി ഈസി ആണ് കാരണം അത് ഒരു ഡൈവേഴ്‌സിഫൈഡ് ഇന്വേസ്റ്മെന്റ് പ്രോഡക്റ്റ് ആണ്. നിങ്ങൾ ഒരു മ്യൂച്വൽ ഫണ്ട് വാങ്ങിക്കുമ്പോൾ, അതിൻ്റെ ഫണ്ട് മാനേജർ ഒന്നിലധികം കമ്പനികളിൽ നിക്ഷേപിക്കും, അത് കാരണം പൈസ നഷ്ടമാകനുള്ള സാധ്യതകൾ കുറയുന്നു.


ഞാൻ ഇനി ഒരു രഹസ്യം പറയട്ടെ? ഏറ്റവും കൂടുതൽ റിറ്റർൻസ് കിട്ടണമെങ്കിൽ ഏതു മ്യൂച്വൽ ഫണ്ട് വാങ്ങിക്കണം എന്നതിലുമുപരി എന്തിന്നു വാങ്ങിക്കണം എന്ന തീരുമാനം എടുക്കണം. നമ്മൾ ഇതിനെ ഫിനാൻഷ്യൽ ഗോൾ സെറ്റിങ് എന്ന് പറയ്യുന്നു. ഫിനാൻഷ്യൽ ഗോൾ എന്ത് വേണെമെങ്കിലും ആവാം, മൂന്ന് മാസം മുതൽ മുപ്പതു വർഷം വരെ നീണ്ടു നിൽക്കുന്ന പദ്ധതി ആകാം. ഉദാഹരണം — ഒരു കാർ വാങ്ങിക്കുക, ഒരു വീട് പണിയുക, കുട്ടികളെ നല്ല കോളേജിൽ ഉപരിപഠനത്തിനു വിടുക അങ്ങനെ അങ്ങനെ എന്ത് വേണെമെങ്കിലും ആകാം.

നിങ്ങളുടെ ഓരോ സ്വപ്നത്തിനും തത്തുല്യമായ ഒരു ഫിനാൻഷ്യൽ നമ്പർ ഉണ്ട്. നിങ്ങൾ സെറ്റ് ചെയ്യുന്ന ഗോൾസ് യാഥാർഥ്യമാകുന്നത് ഒരു നിശ്ചിത തുക ഉണ്ടാക്കുമ്പോൾ ആണ്. ഉദാഹരണത്തിനു ഒരു കാർ വാങ്ങിക്കുന്നതാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ, അതിന്നു 15 ലക്ഷം രൂപ എങ്കിലും മാറ്റിവെച്ചേ മതിയാവു എന്നുകരുതുക, അത് നിങ്ങൾക്കു രണ്ട്‌ വർഷം കൊണ്ട് ചെയ്യാം അല്ലെങ്കിൽ 10 വർഷം കൊണ്ട് സാക്ഷാത്ക്കരിക്കാം. എത്ര സമയം കൊണ്ട് സാക്ഷാത്ക്കരിക്കണമെന്നതു തികച്ചും നിങ്ങളുടെ തീരുമാനമാണ്.


ഒരു ഫിനാൻഷ്യൽ ഗോൾ സെറ്റ് ചെയ്യുമ്പോൾ മൂന്ന് കാര്യങ്ങൾ ശ്രേധിക്കേണ്ടതാണ്

1. എന്ത്

2. എപ്പോൾ

3. എന്ത് വിലകൊടുത്ത്‌

പിന്നെ ഒരു കാര്യം കൂടി, ഒരു മനുഷ്യന് ഒന്നിൽ കൂടുതൽ സ്വപ്നങ്ങളും താല്പര്യങ്ങളും ഉണ്ടാകും. ഉദാഹരണം കുട്ടിയുടെ ഉപരിപഠനം പിന്നെ അവരുടെ കല്യാണം. രണ്ടിനും വേറെ വേറെ പ്ലാൻസ് ഉണ്ടാക്കണം, അത് മാത്രമല്ല ഇതിൽ ഏതിനാണ് കൂടുതൽ മുൻഗണന എന്ന് തീരുമാനിക്കണം.

ഉദാഹരണം

കുട്ടിയുടെ കോളേജ് വിദ്യാഭാസത്തിനു 5 വര്ഷം കൊണ്ട് 20 ലക്ഷം രൂപ ഉണ്ടാക്കണം, പിന്നെ അവളുടെ കല്യാണത്തിന് 8 വര്ഷം കൊണ്ട് 30 ലക്ഷം മാറ്റിവെക്കാൻ പറ്റണം.

ഇതുപോലെ വ്യക്തമായ ഫിനാൻഷ്യൽ ഗോൾ സെറ്റ് ചെയ്യാൻ പറ്റുമെങ്കിൽ 75% ജോലി കഴിഞ്ഞു. ഏതു മ്യൂച്വൽ ഫണ്ട് ഈ റിസൾട്ട് കൊണ്ടുവരും എന്നുള്ളത് നിങ്ങളുടെ അടുത്തുള്ള ഒരു മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യറ്റർ നിങ്ങളെ സഹായിക്കുന്നതാണ്.

ഒരു കാര്യം വ്യക്തമായി മനസിലാക്കികൊള്ളൂ, നിങ്ങളുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ നിങ്ങളുടെ സ്ഥിരമായ നിക്ഷേപവും പരിശ്രമവും വേണ്ടതാണ്. മ്യൂച്വൽ ഫണ്ട് ആണ്, മാജിക് ഫണ്ട് അല്ല.

ഇവിടെ കൊടുത്തിരിക്കുന്ന ഉദാഹരണത്തിൽ, നിങ്ങൾ മാസം 24000 രൂപ നിക്ഷേപിക്കുമ്പോൾ, 5 വർഷം കൊണ്ട് 20 ലക്ഷം രൂപ സമ്പാദിക്കാൻ പറ്റുന്നു (12.5% റിട്ടേൺ അനുമാനിക്കുന്നു). ഇത് നിങ്ങളുടെ കുട്ടിയുടെ ഉപരിപഠനത്തിനു സഹായകരമാകുന്നു.

ഒന്ന് കൂടി പറയട്ടേ, ഫിനാൻഷ്യൽ ഗോൾ സെറ്റിങ് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല, സമയം എടുത്തു സാവകാശത്തോടെ വേണം ചെയ്യാൻ. ഓരോരുത്തരുടെയും സ്വപ്നങ്ങളും ആശകളും വേറെ വേറെ ആണ് അതുകാരണം ഇതിൽ ഒരു പെർഫെക്റ്റ് വഴി എന്നൊന്നും ഇല്ല, വേറെ ആരേയും താരതമ്യം ചെയ്യുകപോലും വേണ്ട. നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിനു കാവൽ നിന്നാൽ മതി.

Similar Posts

Leave a Reply