സ്ഥിര വരുമാനം ഇല്ലാത്തവർക്കും എങ്ങനെ ഒരു ഡിസിപ്ലിൻഡായ ഇൻവെസ്റ്റർ ആയി മാറാം
സ്ഥിര വരുമാനക്കാർക്ക് ഏറ്റവും നല്ല സമ്പാദ്യ രീതി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ തന്നെയാണ്. എല്ലാ മാസവും ഒരു നിശ്ചിത തീയതിയിൽ ഒരു നിശ്ചിത തുക ഓട്ടോമാറ്റിക്കായി ഇൻവെസ്റ്റ് ആകുന്ന രീതിയാണ് SIP. ഇത് പ്രായോഗികമാകാൻ നിങ്ങളുടെ ബാങ്കിൽ ഒരു ഡെബിറ്റ് മാൻഡേറ്റ് (Debit Mandate) ഇൻസ്ട്രക്ഷൻ നൽകേണ്ടതാണ്.

2000–10 കാലയളവിൽ ഐടി, ബിപിഓ, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് ഇൻഡസ്ട്രികളിൽ ഉണ്ടായ സമ്പൽസമൃദ്ധി ലക്ഷക്കണക്കിന് സ്ഥിര വരുമാനം ലഭിക്കുന്ന ജോലിക്കാരെ സൃഷ്ടിച്ചു. മ്യൂച്ചൽ ഫണ്ടുകൾ ഇത്ര പ്രസിദ്ധമാക്കാനുള്ള കാരണം ഇവർ തുടർന്നുകൊണ്ടിരുന്ന എസ്ഐപി കൊണ്ടാണ്. ഓട്ടോമാറ്റിക് എസ്ഐപിക്ക് പകരം മാനുവൽ ആയി എല്ലാ മാസവും ഇൻവെസ്റ്റ് ചെയ്യാൻ പറഞ്ഞാൽ ഒരു പക്ഷേ ഇവർ തുടർന്നു കൊള്ളണമെന്നില്ല. ഇവരെ ഡിസിപ്ലിൻഡായ ഒരു ഇൻവെസ്റ്റർ ആക്കി മാറ്റാൻ എസ് ഐ പി ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
നല്ല വാർഷിക വരുമാനമുള്ള എന്നാൽ നിശ്ചിതമായി മാസ വരുമാനം ഇല്ലാത്ത ഒരു ജനത കൂടിയുണ്ട്. ബിസിനസുകാർ, ചെറുകിട സംരംഭകർ, അഭിഭാഷകർ, ഡോക്ടർമാർ, ആർക്കിടെക്ട് അതുപോലെ മറ്റു കൺസൾട്ടന്റുമാരും. ഇവർക്കും മ്യൂച്ചൽ ഫണ്ടുകളിൽ ഇൻവെസ്റ്റ് ചെയ്താൽ നല്ല രീതിയിലുള്ള സമ്പത്ത് സൃഷ്ടിക്കാൻ കഴിയും എന്നാൽ ഒരു എസ്ഐപി പ്രായോഗികമാകണമെന്നില്ല.
ഇവർക്ക് ഞാൻ ശുപാർശ ചെയ്യുന്നത് ഒരു എസ്ഐ പി + ലംസം (SIP + lumpsum) പദ്ധതിയാണ്. എല്ലാ മാസവും കുറഞ്ഞത് 500 രൂപയ്ക്ക് എങ്കിലും എസ്ഐപി സെറ്റ് ചെയ്തിടുക. എന്നിട്ട് വരുമാനം കൂടുതലുള്ള മാസങ്ങളിൽ ഒരു ലംസം വഴി നല്ലൊരു തുക ഇൻവെസ്റ്റ് ചെയ്യുക, മാസ വരുമാനം കുറവാണെങ്കിൽ ഇൻവെസ്റ്റ് ചെയ്യാതിരിക്കുക.

മുകളിൽ പറഞ്ഞിരിക്കുന്ന ടേബിൾ ശ്രദ്ധിച്ചാൽ, ജനുവരി, മാർച്ച്, മെയ്, ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ മാസ വരുമാനം 10,000 രൂപയിൽ കുറവായിരുന്നു. ഈ മാസങ്ങളിൽ നിങ്ങൾക്ക് ഇൻവെസ്റ്റ്മെന്റ് സ്കിപ്പ് ചെയ്യാവുന്നതാണ്.
മറ്റു മാസങ്ങളിൽ നിങ്ങളുടെ വരുമാനം കൂടുതൽ ഉള്ളതിനാൽ അനുപാതികമായി ലംസം ഇൻവെസ്റ്റ്മെന്റിനുള്ള വീതം നിങ്ങൾക്ക് കൂട്ടാൻ കഴിയും. വാർഷിക വരുമാനത്തിന്റെ 25 മുതൽ 30 ശതമാനത്തോളം നിങ്ങൾക്ക് ഇങ്ങനെ ഇൻവെസ്റ്റ് ചെയ്യാൻ പറ്റുകയാണെങ്കിൽ വരുംകാലങ്ങളിൽ നല്ല സമ്പത്ത് സൃഷ്ടിക്കാൻ പറ്റും.
മാസംതോറും ഓട്ടോമാറ്റിക്കായി ഇൻവെസ്റ്റ് ആകുന്ന ആ 500 രൂപയ്ക്ക് ഒരുപാട് പ്രാധാന്യമുണ്ട്, അതില്ലെങ്കിൽ അച്ചടക്കത്തോടെ നമുക്ക് ഇൻവെസ്റ്റ്മെന്റ് ടോപ് അപ്പ് ചെയ്യാൻ തോന്നണമെന്നില്ല. മൂന്നോ നാലോ വർഷങ്ങൾക്ക് ശേഷം മാത്രമാണ് മ്യൂച്ചൽ ഫണ്ടുകളിൽ നിന്ന് നല്ലൊരു പ്രതിഫലം കിട്ടിത്തുടങ്ങാറുള്ളൂ, അതുവരെ തുടരാൻ ഈ സ്മാർട്ട് പദ്ധതി നിങ്ങളെ സഹായിക്കും.
